ബോർഡ് കോർപറേഷൻ പദവികളിൽ ലീഗിന് മാത്രം പരിഗണനയെന്ന്…


തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ പദവികൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന വിമർശനം കെപിസിസി ഭാരവാഹി യോഗത്തിൽ ഉയർന്നു. 

ആറ് മാസം പിന്നിട്ടിട്ടും കോൺഗ്രസിന് അർഹമായ പദവികൾ ലഭിച്ചിട്ടില്ലെന്നാണ് പ്രധാന പരാതി. പദവികൾ സംബന്ധിച്ച വിവരങ്ങൾ പോലും ലീഗിൽ നിന്നാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു. ഭരണമാറ്റം ഉണ്ടായിട്ടും ബോർഡ്, കോർപറേഷൻ പദവികളിൽ സിപിഎം നേതാക്കൾ തുടരുന്നതിലും അതൃപ്തിയുണ്ട്.

*ഇതോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ഫീൽ പോലും അനുഭവപ്പെടുന്നില്ലെന്നാണ് നേതാക്കളുടെ പരാതി. ചില മന്ത്രിമാരുടെ ജില്ലാതല സന്ദർശനങ്ങൾ പോലും അറിയുന്നില്ലെന്നും പ്രാദേശിക നേതാക്കളെ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. അതേസമയം, പദവി വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അവഗണന ഇനിയും സഹിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിലെ പൊതുവികാരം. ഗ്രൂപ്പിനെ കൂടുതൽ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയിലെ നിർണായക ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിക്കും പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമാക്കാനും തീരുമാനമായി.
Previous Post Next Post