നിതീഷ് സേതുവിൽ ആർജെഡി പ്രവർത്തകരുടെ പ്രതിഷേധം; പാലത്തിന്റെ പേരിനെച്ചൊല്ലി വിവാദം ശക്തം










പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ വൈശാലിയിൽ ആറുവരി ‘നിതീഷ് സേതു’ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം പാലത്തിൽ ആർജെഡി പ്രവർത്തകരുടെ പ്രതിഷേധം. എൻഡിഎയുടെ പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറിയ പ്രവർത്തകർ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർജെഡി പതാകകളുമായി എത്തിയ പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്യുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വലിയ സംഘം ആളുകൾ ബൈക്കുകളിലെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഏകദേശം 40 മിനിറ്റോളം പ്രതിഷേധം തുടർന്നു. ഇതോടെ ബിജെപിയും ആർജെഡിയും തമ്മിലുള്ള രാഷ്ട്രീയ തർക്കം ശക്തമായി
أحدث أقدم