സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി… തോക്കുചൂണ്ടി ജ്വല്ലറിയിൽ കവർച്ച








പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. തോക്കുധാരികളായ മൂന്ന് യുവാക്കൾ ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി രക്ഷപ്പെട്ടു. പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മൂന്നംഗ സംഘം ജ്വല്ലറിയിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ജ്വല്ലറിയിൽ ജീവനക്കാരായി ഒരു സ്ത്രീയും പുരുഷനും മാത്രമുള്ള സമയത്തായിരുന്നു കവർച്ച. തോക്കുമായി എത്തിയ യുവാക്കൾ ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കണ്ടെത്താനും കവർച്ച ചെയ്യപ്പെട്ട സ്വർണം വീണ്ടെടുക്കാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്
Previous Post Next Post