മുഖ്യമന്ത്രിയെ കണ്ട് സണ്ണി ജോസഫ്… പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ധാരണ…







തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇന്നലെ രാത്രിയിലായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുടിക്കാഴ്ചയില്‍ പങ്കെടുത്തു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.മാപ്പുകൾ കാണുക

ഈ മാസം അവസാനത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ധാരണയായ ബോര്‍ഡുകളില്‍ വേഗത്തില്‍ നിയമനം നടത്താനും തീരുമാനമുണ്ട്. ജിഎന്‍എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ചര്‍ച്ചയായി. ജിഎന്‍എ വൈദ്യുതി കരാര്‍ ഉപേക്ഷിച്ചതോടെ പരസ്യചര്‍ച്ചകള്‍ ഒഴിവാക്കാനാണ് ധാരണ.
أحدث أقدم