കൊല്ലം: ഇറാനിൽ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ അക്ഷയ്യുമായി സംസാരിച്ചു. മടങ്ങിവരവ് വേഗത്തിലാക്കിയ എല്ലാവർക്കും അക്ഷയ് നന്ദി അറിയിച്ചു. അക്ഷയ് ഹരീഷിന്റെ കുടുംബവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. ഇന്ന് തന്നെ ട്രാവൽ ഡോക്യുമെന്റ് ഇഷ്യൂ ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചു. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടുന്നത്
ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും….
Deepak Toms
0
Tags
Top Stories