ഖത്തർ KMCC പണാപഹരണ കേസ്….പ്രതി റോട്ടാന റസാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി….







ഖത്തർ കെ.എം.സി.സി പണാപഹരണ കേസിൽ പ്രതി റോട്ടാന റസാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് മുൻ ജാമ്യം തള്ളിയത്. കേസിലെ 7-ാം പ്രതിയായ റോട്ടാന റസാഖ് ഒളിവിലാണ്. ലോക്കർ തകർത്ത് 8 കോടി ഇന്ത്യൻ രൂപ കവർന്നെന്നാണ് കേസ്. അബ്ദുൽ റസാഖ് ഗൂഢാലോചനയുടെ ഭാഗമെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിലെ എട്ട് പ്രതികളിൽ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണനെ മാത്രമാണ് പൊലീസിന് ഇതുവരെ പിടികൂടാനായത്.മാപ്പുകൾ കാണുക

ബാലകൃഷ്ണൻ റസാഖിന് എതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന് എതിരെ ആരോപണം ഉണ്ടായിരുന്നു. നേരത്തെ കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും റൊട്ടാന റസാഖിനെ പുറത്താക്കിയിരുന്നു. ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് 31 ലക്ഷം റിയാൽ കവർന്നുവെന്നാണ് കേസ്. എന്നാൽ, സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം
أحدث أقدم