ഹോർമുസിൽ വീണ്ടും യുദ്ധഭീതി; കപ്പലുകൾ മുക്കുമെന്ന് ട്രംപ്








ഗൾഫ് മേഖലയിലെ സംഘർഷം വീണ്ടും അപകടകരമായ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ കടലിൽ മുക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ എണ്ണക്കപ്പലിനെ അമേരിക്കൻ സൈന്യം ആക്രമിച്ചെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. എന്നാൽ അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ പിന്നോട്ടില്ലെന്നും ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്നും ഇറാനും മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ നാവിക ഉപരോധം പരീക്ഷിക്കാൻ ഇറാൻ ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. അതേസമയം, അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങില്ലെന്നും ഉപരോധം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇറാന്റെ നിലപാട്
Previous Post Next Post