തൃശൂർ പൂരം കലക്കൽ കേസ്: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സർക്കാർ



2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് സർക്കാർ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാമർശങ്ങൾ ദുർബലമാണെന്നും തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾക്കെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

തിരുവമ്പാടി ദേവസ്വത്തിലെ പത്ത് പേരെ പ്രതിചേർക്കുന്നതിനുള്ള അനുമതിയാണ് അന്വേഷണ സംഘം റിപ്പോർട്ടിലൂടെ തേടിയിരുന്നത്. ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്താൻ നിർദേശിച്ചിരുന്നത്. എന്നാൽ, ആരോപണങ്ങൾ ശരിവയ്ക്കുന്ന വ്യക്തമായ തെളിവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.
Previous Post Next Post