പേരൂർക്കട ജില്ലാ ആശുപത്രിയിലെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചയും



പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലിയെയും പൂച്ചകളെയും കണ്ടെത്തി. രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമത്തിനായി ഉപയോഗിക്കുന്ന വാർഡിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന ഈ ദുരവസ്ഥ കണ്ടെത്തിയത്.

ഈ വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിനെത്തുടർന്ന്, അണുബാധ ഒഴിവാക്കാനെന്ന പേരിൽ അധികൃതർ വാർഡിന് പുറത്ത് പുതിയൊരു സ്റ്റിക്കർ പതിക്കുകയാണുണ്ടായത്. ‘അണുബാധ ഒഴിവാക്കുന്നതിന് സന്ദർശകരെ നിരോധിച്ചിരിക്കുന്നു’ എന്നും കൂട്ടിരുപ്പുകാരായി ഒരാൾ മാത്രം പ്രവേശിച്ചാൽ മതിയെന്നുമാണ് ഈ ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്.
എങ്കിലും, ഇത്തരത്തിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ അണുബാധ തടയുന്നതിനുള്ള മറ്റ് കാര്യക്ഷമമായ ശുചീകരണ നടപടികളോ മുൻകരുതലുകളോ ഇവിടെ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ‘മാതൃക ആശുപത്രി’ എന്ന് പേരുള്ള പ്രമുഖ സ്ഥാപനത്തിലാണ് രോഗികളുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം മോശം അവസ്ഥ നിലനിൽക്കുന്നത്

Previous Post Next Post