ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കും. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ജെബി മേത്തർ എംപി അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, എന്നിവിടങ്ങളിൽ നിന്ന് മകരവിളക്ക് വേളയിലും പുതിയ സർവിസുകൾ ഉണ്ടാകും. നിലവിലുള്ള ട്രെയിനുകളിൽ അധിക സ്ലീപ്പർ, എസി കോച്ചുകൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. തിരുവനന്തപുരം, മംഗലാപുരം റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കണമെന്നും ജെബി മേത്തർ റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ക്രിസ്മസ് വേളയിൽ തുടങ്ങണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കും
Deepak Toms
0
Tags
Top Stories