മുസ്‌ലിം ലീഗിനെ കോൺഗ്രസ് അവഗണിക്കുന്നു; ‘ചത്തുചീഞ്ഞ കുതിര’യായി മാറിയെന്ന് പി. ജയരാജൻ



മുസ്‌ലിം ലീഗിനെ കോൺഗ്രസ് അവഗണിക്കുകയാണെന്നും യു.ഡി.എഫിൽ ലീഗിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ.

 മുസ്‌ലിം ലീഗിനെ ‘ചത്ത കുതിര’യെന്ന് നെഹ്‌റു വിശേഷിപ്പിച്ചിരുന്നെങ്കിൽ, ഇന്നത്തെ ലീഗ് ‘ചത്തുചീഞ്ഞ കുതിര’യായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിനോട് കോൺഗ്രസ് കാണിക്കുന്നത് അവഗണനയാണെന്ന് ജയരാജൻ ആരോപിച്ചു. വയനാട്ടിൽ കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് മുന്നണിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ല.

 ഡൽഹിയിൽ നടന്ന ‘ചലോ ഡൽഹി’ മാർച്ചിൽ സംസാരിക്കാൻ അവസരം നൽകാതെ പി.കെ. കുഞ്ഞാലിക്കുട്ടിയെ കോൺഗ്രസ് ഒതുക്കിയെന്നും അദ്ദേഹം വിമർശിച്ചു.
أحدث أقدم