യൂത്ത് കോൺഗ്രസ് നേതാവിനെ വീട് കയറി ആക്രമിച്ചു….ആക്രമണത്തിനുള്ള കാരണം..







തൃശ്ശൂർ കല്ലൂരിൽ സംഘത്തിൻറെ വീടുകയറി ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും പരുക്ക്. തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളി വളപ്പിലിൻ്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പ്രിന്റോ സഹോദരൻ റിജോ അമ്മ മേരീസ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് കണ്ടുവന്ന റിന്റോയുടെ സഹോദരൻ റിജോയെ വാഹനത്തിന്റെ താക്കോൽ കൊണ്ടും ഇരിക്കട്ടെ കൊണ്ടും കണ്ണിൽ ഇടിച്ചു. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ സഹോദരൻ റിന്റോയെ റോഡിലിട്ട് ഇവർ മർദ്ദിക്കുകയായിരുന്നു. നിലവിളി കേട്ട സമീപവാസികൾ എത്തിയ ഉടനെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു
Previous Post Next Post