സ്വന്തം ബസുകൾ കട്ടപ്പുറത്ത്….അധികബാധ്യതയിലേക്ക് കെഎസ്ആർടിസി…






തിരുവനന്തപുരം: കെഎസ്ആർടിസിയെ അധികബാധ്യതയിലേക്ക് തള്ളിവിട്ട് വെറ്റ്‌ലീസ്. കെഎസ്ആർടിസിയുടെ സ്വന്തം ബസുകൾ അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപ്പുറത്തിരിക്കുമ്പോഴും 1000 ത്തോളം പുതിയ ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.മാപ്പുകൾ കാണുക

ആദ്യഘട്ടത്തിൽ 1000 സ്വകാര്യ ബസുകൾ കിലോമീറ്റർ നിരക്കിൽ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. കൂടാതെ അന്തർസംസ്ഥാന സർവീസുകൾക്കായി എസി സീറ്റർ, സ്ലീപ്പർ ബസുകൾ വാടകയ്ക്കെടുക്കാനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

നിരക്കുകളിലെ തർക്കവും കരാർ കാലാവധി സംബന്ധിച്ച ആശങ്കകളും കാരണം പദ്ധതി പ്രതിസന്ധിയിലാണ്. 1000 ആഡംബര ബസുകൾ നൽകാൻ കർണാടകയിലെ ഒരു കമ്പനി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, കരാർ കാലാവധി ഒരു വർഷം മാത്രമാക്കിയതിനാൽ പ്രായോഗികമല്ലെന്ന് കണ്ട് അവർ ടെൻഡർ നടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു
أحدث أقدم