സഹകരണ വാരാഘോഷത്തിലെ സംഘർഷം…. CPIM പ്രവർത്തകർക്കെതിരെ കേസ്…



പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിലെ സംഘർഷത്തിൽ വി കുഞ്ഞികൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിനെ മർദിച്ചതിൽ കേസ്. എട്ട് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. മർദിച്ചതിന് പിന്നിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരുമാണെന്ന് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പ്രശ്നങ്ങൾക്ക് കാരണം എംഎൽഎയുടെ പ്രകോപനപരമായ പ്രസംഗം എന്ന് തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയൻ ആരോപിച്ച് രം​ഗത്തെത്തിയിരുന്നു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ വി കുഞ്ഞികൃഷ്ണൻ സംസാരിച്ചു തുടങ്ങിയതിനു തൊട്ട് പിന്നാലെ സദസ്സിൽ നിന്ന് ബഹളം ഉയരുകയായിരുന്നു. സദാസിലുണ്ടായിരുന്നവർ വേദിക്ക് മുന്നിൽ വന്നും ബഹളം വെച്ചു. ഇതിനിടയിലാണ് എംഎൽഎയുടെ സ്‌റ്റാഫംഗമായ പി പ്രസന്നനെ കയ്യേറ്റം ചെയ്തത്. സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടുകളെ കുറിച്ച് പറഞ്ഞതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Previous Post Next Post