സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ശാഖയിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ആളെ പട്ടാപകൽ ആക്രമിച്ച്ആറു ലക്ഷം രൂപ തട്ടിയെടുക്കാൻ ആക്രമണം; മൂന്നംഗ സംഘം നാട്ടുകാരുടെ പിടിയിൽ




മലപ്പുറം: അങ്ങാടിപ്പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ശാഖയിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ഉപഭോക്താക്കളെ പട്ടാപകൽ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമം. ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ പിൻവലിച്ച് ഇറങ്ങിയ ഗൂഡല്ലൂർ സ്വദേശികളെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാർ അതിസാഹസികമായി പിടികൂടി പൊലീസിന് കൈമാറി.

അങ്ങാടിപ്പുറം എസ്ബിഐ ശാഖയ്ക്ക് പുറത്താണ് സംഭവം നടന്നത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തേക്കിറങ്ങിയ ഗൂഡല്ലൂർ സ്വദേശികളെ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് പണം അടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളും വ്യാപാരികളും ചേർന്ന് പ്രതികളെ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.


Previous Post Next Post