കോഴഞ്ചേരി പാലത്തിന് UDF സർക്കാരാണ് അനുമതി നൽകിയതെന്ന പ്രചരണം തെറ്റ്…അബിൻ വർക്കി മാപ്പുപറയണം’….വീണാ ജോർജ്





പത്തനംതിട്ട: കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എംഎൽഎ വ്യാജപ്രചാരണം നടത്തുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതിയായ പാലത്തിന്റെ നിർമാണം, രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ് പൂർത്തിയായത്. കോഴഞ്ചേരി പാലത്തിന് അനുമതി നൽകിയത് യുഡിഎഫ് സർക്കാർ ആണെന്ന് പ്രചരിപ്പിച്ച അബിൻ വർക്കി എംഎൽഎ മാപ്പ് പറയണമെന്നും വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഉദ്ഘാടനം മാത്രമാണ് നടക്കാൻ പോകുന്നത്. നീണ്ട കോടതി വ്യവഹാരവും പ്രതികൂല കാലാവസ്ഥയും പാല നിർമ്മാണം എട്ടുവർഷത്തിലേക്ക് എത്തിച്ചതെന്ന് വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു
Previous Post Next Post