രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 45149 പേര്‍ക്ക് പുതുതായി രോഗം, 480 മരണം.

.

ന്യൂദൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 480 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്.7909959 പേർക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 653717 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 7137228 പേർ ഇതിനോടകം രോഗമുക്തി നേടി. 1,19,014 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് എന്നത് ശ്രദ്ധേയമാണ്. 6843 കേസുകളാണ് കേരളത്തിൽ ഞായറാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6059 ഉം കർണാടകത്തിൽ 4439 കേസുകളും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ കോവിഡ് പരിശോധനകളുടെ എണ്ണം പത്ത് കോടി കടന്നതായി ഐസിഎംആർ അറിയിച്ചു. ഞായറാഴ്ച 9,39,309 ടെസ്റ്റുകൾ നടത്തിയതായും ഐസിഎംആർ വ്യക്തമാക്കി.
Previous Post Next Post