മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്ന് 98-ാം വയസ്സിലേക്ക്‌


തിരുവനന്തപുരം: അകലങ്ങളിൽനിന്ന് അടുപ്പത്തിന്റെ ആശംസകൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്ന് തൊണ്ണൂറ്റിയെട്ടാം വയസ്സിലേക്ക്‌.

 നിലവിൽ ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനാണ്. ആരവങ്ങളില്ലാതെ അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് പിറന്നാൾ ആഘോഷിക്കുക.

1923 ഒക്ടോബർ 20-നാണ് വി.എസ്. ജനിച്ചത്. ചൊവ്വാഴ്ച 97 വയസ്സ് തികയുന്നു. കോവിഡ് രോഗവ്യാപനം തുടങ്ങിയതുമുതൽ അദ്ദേഹം സന്ദർശകരെ അനുവദിക്കുന്നില്ല.

ഓണത്തിന് പതിവായി ആലപ്പുഴയിൽ എത്താറുള്ള വി.എസ്. ഇത്തവണ ഓണം ആഘോഷിച്ചതും ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ എന്ന നിലയിലുള്ള ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലാണ്.

 ഇപ്പോൾ നടക്കാൻ സഹായം ആവശ്യമുണ്ട്. എന്നാൽ, പതിവ് പത്രവായനയും ടി.വി. കാണലുമൊന്നും വി.എസ്. മുടക്കിയിട്ടില്ല.


Previous Post Next Post