ബിനീഷ് മറുപടി പറയണം; ഭവിഷ്യത്ത് നേരിടണം; തള്ളിപ്പറഞ്ഞ് സിപിഎം




ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ തള്ളിപ്പറഞ്ഞ് സി.പി.എം.  തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ ഉത്തരം  പറയണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. വഴിപിഴച്ച  സമൂഹത്തിന്റെ സ്വാധീനത്തില്‍ ആരും തെറ്റ് ചെയ്തുവെന്ന് വരാം. അവര്‍ക്ക് പാര്‍ട്ടി രാഷ്ട്രീയസംരക്ഷണം  നല്‍കുന്നുണ്ടോ എന്നതാണ് പ്രധാനം. കോടിയേരിക്കെതിരെ ആരോപണം ഇല്ലാത്തതിനാല്‍ മാറിനില്‍ക്കേണ്ടതില്ലെന്നും എസ്.ആര്‍.പി തിരുവനന്തപുരത്ത് പറഞ്ഞു. 

എം.ശിവശങ്കര്‍, ബിനീഷ് വിവാദങ്ങളില്‍ പ്രതികരണവുമായി സി.പി.എം. പിബി അംഗം എം.എ.ബേബി. തെറ്റായ കൂട്ടുകെട്ടില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം.  നേതാക്കളുടെ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇത് ബാധകമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എം.എ. ബേബി പറഞ്ഞു. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളുടെ തുടര്‍താണ്ഡവം നടത്തിക്കുന്നത് ആര്‍എസ്എസ് ആണെന്നും എം.എ.ബേബി കുറ്റപ്പെടുത്തി. 

കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേന്ദ്രഏജന്‍സികള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബിനീഷ് കോടിയേരി  പാര്‍ട്ടി അംഗമല്ല;. ഇക്കാര്യത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി രാജിവയ്ക്കേണ്ട ആവശ്യമെന്തെന്നും സീതാറാം യച്ചൂരി ചോദിച്ചു.    


'
أحدث أقدم