കോട്ടയത്തെ വികസിപ്പിക്കാൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞു മുതലക്കണ്ണീരൊഴുക്കുന്ന തിരുവഞ്ചൂരെ,,, എട്ടരക്കോടി രൂപ ചിലവഴിച്ചു വികസിപ്പിച്ചു എന്ന് നിങ്ങൾ പറയുന്ന കച്ചേരിക്കടവ് ബോട്ട് ജെട്ടിയും പരിസരങ്ങളും ഇന്ന് കാടുകയറി നശിച്ചു കിടക്കുകയാണ് നിങ്ങൾ അറിഞ്ഞില്ലേ?. 5 കോടിയോളം രൂപ മുടക്കി കൊട്ടിഘോഷിച്ചു നിങ്ങൾ പണിഞ്ഞ ആകാശപാത നാണക്കേടിന്റെ പര്യായമായി ഇന്നും മുടന്തനായി നിൽക്കുന്നു. കോടിമത പാലം എന്തുകൊണ്ട് ഇങ്ങനെ നില്കുന്നു എന്ന് അവിടെ താമസിക്കുന്നവർ പറഞ്ഞു തരും, കാരണം നിങ്ങളുടെ പൊളിവചനകളിൽ വീണു കിടപ്പാടം പോയത് അവരക്കാണല്ലോ. കെഎസ്ആർടിസിയെ കൂടി പറഞ്ഞു ഞാൻ നിങ്ങളെ കൂടുതൽ നാണിപ്പിക്കുന്നില്ല കാരണം ഞാനുമൊരു കോട്ടയംകാരനാണ്.
പത്തു വർഷമായി കോട്ടയത്ത് എംഎൽഎയായി സുഖിച്ചു വാഴുന്ന, ഏറ്റെടുത്ത പദ്ധതികളൊന്നും പൂർത്തിയാക്കാൻ കഴിവില്ലാത്ത തിരുവഞ്ചൂരെ നിങ്ങൾ ഞഞ്ഞാ പിഞ്ഞാ പറയാതെ കാരണം ടി.പി വധക്കേസിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കയറി കുറ്റവാളികളെ പിടിച്ചത് നിങ്ങളുടെ ധീരതയും കഴിവുമാണെന്നു വീമ്പടിച്ചതു മറന്നു പോയോ?. കോട്ടയം മുനിസിപ്പാലിറ്റിയും പനച്ചിക്കാടും വിജയപുരവും മാത്രമുള്ള, ഒരു ഓട്ടോറിക്ഷയിൽ പോലും മണ്ഡലം മുഴുവൻ സിമ്പിളായി സഞ്ചരിക്കാവുന്ന ഒരു ചെറിയ മണ്ഡലമായ കോട്ടയം നിയോജകമണ്ഡലത്തിലെ കാര്യങ്ങൾ പോലും പത്തു വർഷമായി നടത്താൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു ദുരന്തമാണ്, നിങ്ങൾ ഒരു തോൽവിയാണു . ഇക്കുറി നിങ്ങൾ സുല്ലിടും കാരണം ഇന്നീ നാടിൻറെ പ്രതീക്ഷയായി, പുതിയ മുഖമായി നെഞ്ചുറപ്പുള്ള ബിജെപിയുടെ സമരപോരാളികൾ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കേരളമാകെ ആവേശമായി പടരുകയാണ്.