രണ്ട് കോട്ടയം സ്വദേശികൾ ഖത്തറിൽ അന്തരിച്ചു...



 ദോഹ : കോട്ടയം ജില്ലക്കാരായ രണ്ട് പ്രവാസികൾ ഖത്തറിൽ വ്യത്യസ്ത സ്ഥലങ്ങളിൽ അന്തരിച്ചു. കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്രവ്യാപാര സ്ഥാപന ഉടമ ഇടത്തും കുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51), വൈക്കം തോട്ടകം സ്വദേശി പന്തല്ലൂർ വീട്ടിൽ കുര്യൻ വർക്കി (51) എന്നിവരാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഷെമീർ ഇന്നലെ രാവിലെ താമസ
സ്‌ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപ്രതിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഫുത്തയിൻ വെഹിക്കിൾ റെന്റൽസിൽ (എ.വി.ആർ.) മെസഞ്ചറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: പരേതനായ ഇ.പി. ഷാനവാസ് (ഷാനി), ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (മുൻ ചീഫ് സബ് എഡിറ്റർ, മാധ്യമം).
കുര്യൻ വർക്കിയെ ഖത്തറിലെ ഐൻഖാലിദിലെ താമസസ്ഥലത്തിനടുത്തുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: വർക്കി, മാതാവ്: കത്രിക്കുട്ടി, ഭാര്യ: സിസി വർഗീസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.
Previous Post Next Post