ഇടുക്കി: ഇടുക്കിയിൽ പീഡനത്തിനിരയായ പെണ്കുട്ടി മരിച്ചു. ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ദളിത് പെൺകുട്ടിയാണ് മരിച്ചത്.
17 വയസുള്ള ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. നരിയമ്പാറയിൽ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പോലീസിൽ കീഴടങ്ങി.