ബാർ കോഴ കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.





 ആരോപണത്തിൽ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടന്നതാണ്. 
ഒരു അബ്കാരിയുടെ ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 വെൽഫെയർ പാർട്ടിയുമായി സഹകരിക്കണോ എന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്.


 ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായ ചില അഭിപ്രായങ്ങളുണ്ട്, അക്കാര്യം പാർട്ടിവേദിയിൽ ഉന്നയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


 ജമാ അത്ത് ഇസ്ലാമി നേതാക്കളുമായി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ നടത്തിയ കൂടിക്കാഴ്ച തൻ്റെ അറിവോടെയാണ്
എല്ലാ മതനേതാക്കളുമായും ഇത്തരം കൂടിക്കാഴ്ചകൾ നടത്തുറുണ്ട്.
 യു.ഡി.എഫുമായി ധാരണയിലെത്തിയെന്ന വെൽഫെയർ പാർട്ടിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കി.
. അവസരവാദത്തിൻ്റെ അപ്പോസ്തലനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
Previous Post Next Post