സർക്കാർ ഒരു അഴിമതിയും വാഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


 ഒരു ഉദ്യോഗസ്ഥൻ്റ ചെയ്തികളാണ് സർക്കാരിന് മേൽ കെട്ടി വക്കാൻ അഴിമതി ആരോപണമായി പ്രതിപക്ഷം ഉന്നയിക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികൾ അഴിമതി ആരോപിച്ച് തിരസ്കരിക്കാമെന്ന പ്രതിപക്ഷവ്യാമോഹം നടക്കില്ലെന്നും മുഖ്യമന്ത്രി.


 ആരോപണം ഉന്നയിച്ചപ്പോഴേ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. 


എത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി.
 എം.ശിവശങ്കറിനെ നേരത്തേ അറിയില്ല. സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ചുമതല ഏൽപ്പിച്ചത്.

പാർട്ടി ശിവശങ്കറിനെ നിർദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളൊന്നും വസ്തുതാപരമല്ലെന്ന് മുഖ്യമന്ത്രി.

 അദ്ദേഹം മരം കാണുന്നു എന്നാൽ കാട് കാണുന്നില്ലെന്നും മുഖ്യമന്ത്രി.
أحدث أقدم