പി. സി. തോമസിനേയും, പി. സി. ജോർജ്ജിനേയും ഐക്യജനാധിപത്യ മുന്നണിയിൽ എടുക്കില്ലെന്ന് എം. എം. ഹസൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മുന്നണി വിപുലമാക്കാൻ ആലോചിക്കുന്നില്ലെന്ന നിലപാടാണ് ഹസൻ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പി. സി. ജോർജ്ജിന്റെയും ഇപ്പോൾ ബിജെപി മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പി. സി. തോമസിനെയും ഒപ്പം കൂട്ടില്ലെന്ന് ഹസൻ വ്യക്തമാക്കിയതോടെ,രണ്ടു പേരുടെയും മുന്നണി പ്രവേശനം ഉടൻ ഉണ്ടാകില്ലെന്ന് വ്യക്തമായി.
പി സി ജോർജ്ജിനേയും പി സി തോമസിനെയും യുഡിഎഫിൽ എടുക്കില്ല
Jowan Madhumala
0