പത്തനംതിട്ട ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു



 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 43 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്: 
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 
1 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്) 2
2 പത്തനംതിട്ട 
(പത്തനംതിട്ട) 1
3 തിരുവല്ല
(ആലംതുരുത്തി, അഴിയിടത്തുചിറ) 2
4 ആറന്മുള
(ഇടയാറന്മുള) 3
5 അരുവാപുലം
(ഐരവണ്‍, കല്ലേലി, അരുവാപുലം) 3
6 അയിരൂര്‍
(ഇടപ്പാവൂര്‍) 1
7 ഏഴംകുളം
(ഏനാത്ത്) 1
8 കല്ലൂപ്പാറ
(കല്ലൂപ്പാറ) 1
9 കവിയൂര്‍
(കവിയൂര്‍) 2
10 കോയിപ്രം
(കുമ്പനാട്) 1
11 കോന്നി
(പയ്യനാമണ്‍) 1
12 കൊറ്റനാട്
(കൊറ്റനാട്) 4
13 കുന്നന്താനം
(ആഞ്ഞിലത്താനം, നടയ്ക്കല്‍) 3
14 കുറ്റൂര്‍
(ഈസ്റ്റ് ഓതറ) 2
15 മലയാലപ്പുഴ
(കുമ്പളാംപോയ്ക) 1
16 മൈലപ്ര
(മണ്ണാറാകുളഞ്ഞി) 1
17 നാരങ്ങാനം
(നാരങ്ങാനം വെസ്റ്റ്, കടമ്മനിട്ട, നാരങ്ങാനം) 3
18 നെടുമ്പ്രം
(പൊടിയാടി) 3
19 ഓമല്ലൂര്‍
(ഓമല്ലൂര്‍) 1
20 പ്രമാടം
(വകയാര്‍) 2
21 പുറമറ്റം
(പുറമറ്റം) 1
22 റാന്നി
(റാന്നി) 1
23 തോട്ടപ്പുഴശേരി
(മാരാമണ്‍) 4
ജില്ലയില്‍ ഇതുവരെ ആകെ 15382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12051 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശിനി (59) ഒക്ടോബര്‍ 13 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2)ഒക്ടോബര്‍ 20ന് രോഗബാധ സ്ഥിരീകരിച്ച ഓതറ സ്വദേശി (75) ഒക്ടോബര്‍ 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 3) കുമ്പളാംപോയ്ക സ്വദേശി (64) നവംബര്‍ ഒന്നിന് കോട്ടയത്തുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ നവംബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ചു. 
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 93 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 279 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13141 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2143 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2021 പേര്‍ ജില്ലയിലും, 122 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം. 
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 90
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 58
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 62
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 69
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 38
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 25
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 52
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 56
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1146
14 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 2033

ജില്ലയില്‍ 13313 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1926 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3911 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 168 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19150 പേര്‍ നിരീക്ഷണത്തിലാണ്.
Previous Post Next Post