തിരുവനന്തപുരത്ത് ഇന്ന് 654 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 563 പേർക്കു രോഗമുക്തി


തിരുവനന്തപുരത്ത് ഇന്ന് (03 നവംബർ 2020) 654 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 563 പേർ രോഗമുക്തരായി. നിലവിൽ 8,457 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ എട്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

ആറ്റിങ്ങൽ സ്വദേശി അബ്ദുൾ അസീസ് (72), പൂവച്ചൽ സ്വദേശി ഗംഗാധരൻ (82), കുലശേഖരം സ്വദേശി അശ്വിൻ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടൺ (41), കാരോട് സ്വദേശി കരുണാകരൻ (75), തൈക്കാട് സ്വദേശി രാമചന്ദ്രൻ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാർ (62) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 467 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 20 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,442 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,044 പേർ വീടുകളിലും 206 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,715 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Previous Post Next Post