കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജില്ലാ കോടതിയില്‍ എത്തിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ അറസ്റ്റിന് കോടതി അനുമതി നല്‍കിയിരുന്നു.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു നേരിട്ടു പങ്കുള്ളതായി തെളിവു ലഭിച്ചെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെയാണ് ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തത്.