പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗര്‍ഭസ്ഥശിശു മരിച്ചു.


കൊല്ലം: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗര്‍ഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കല്‍ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്.
അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. മീയണ്ണൂര്‍ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുപോവുകയായിരുന്നു. ഗീതുവിനെ കൂടാതെ ആംബുലന്‍സിലുണ്ടായിരുന്ന മാതാവ് ഉമയനല്ലൂര്‍ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂര്‍ സ്വദേശി ആശ (33) എന്നിവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) വിനും പരുക്കേറ്റു.
Previous Post Next Post