ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ നിര്ണായ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. ഇതിൻ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തും . രജനീകാന്ത് ഉൾപ്പെടെ പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയാണ് ബിജെപി വൃത്തങ്ങൾ നൽകുന്നത്.
തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര് കൂട്ടത്തിനെതിരേ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം അതിശക്തമായിരുന്നു. ഈ വികാരം ഏറ്റെടുത്താണ് തമിഴ്‌നാട്ടിൽ 'വേലിനെ' പ്രതീകമായി മുന്നിര്ത്തി രാഷ്ട്രീയ പ്രചരണത്തിന് ബിജെപി തീരുമാനിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മുരുഗൻ നയിച്ച വേല്യാത്ര കോടതി തടയുകയും നേതാക്കള് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിസംബര് ആറിന് അവസാനിക്കുന്ന രീതിയില് വേല് യാത്ര സംഘടിപ്പിക്കാനും പിരിപാടിയിൽ സൂപ്പർ താരം രജനികാന്തിനെ എത്തിക്കാനും ബിജെപി പദ്ധതിയിട്ടിരുന്നു. ബിജെപി അനുകൂല നിലപാട് രജനി സ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്ക്ക് ശക്തി പകരുന്നതാണ് എസ്. ഗുരുമൂര്ത്തിയും രജനീകാന്തും തമ്മിൽ നടന്ന കൂ4ക്കാഴ്ച.
അമിത് ഷാ- രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തിൽ തമിഴ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. അത്തരത്തിൽ കൂടിക്കാഴ്ച നടന്നാൽ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ നടക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.