സര്ക്കാരിനെതിരെ മാധ്യമങ്ങള് കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മീഡിയ അക്കാദമി സെമിനാറില് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്ത്തനത്തില് പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര് കാര്യങ്ങള് കാണുന്നത്. അതിന്റെ ഭാഗമായി അര്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില് പ്രചരിപ്പിക്കാന് ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്ത്താന് കുറേ മാധ്യമങ്ങള് കൂട്ടുനില്ക്കുന്നു. സര്ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില് അത് വാര്ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാര്ത്താസമ്മേളനം നടത്തിയത് പി.ആര് വര്ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Previous Post Next Post