കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു.
നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് ബാലാവകാശ കമ്മീഷന്‍ കുഞ്ഞിനെ സന്ദര്‍ശിച്ചത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ എത്താൻ വൈകി എന്ന ആരോപണം ശക്തമായിരുന്നു.
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് കഴിഞ്ഞദിവസം ക്രൂരമായ പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ല.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സന്ദര്‍ശനത്തിന് ശേഷം ബാലവകാശ കമ്മീഷന്‍ അംഗം കെ നസീർ വ്യക്തമാക്കി
കുട്ടിക്ക് വിദഗ്ദ ചികിത്സ നല്‍കാന്‍ വേണ്ട സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. എന്നാൽ സംഭവത്തിൽ ഇടപെടാൻ വൈകിയിട്ടില്ലെന്നും തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും ബാലാവകാശ കമ്മീഷൻ അംഗം കെ നസീർ വ്യക്തമാക്കി. അതേസമയം ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത പ്രതി രതീഷ് പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു.സ്റ്റേഷനു മുകളിൽ നിന്ന് താഴേക്ക് ചാടി ആണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതി രതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.