ബ​ഹ്റി​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി


മ​നാ​മ: ബ​ഹ്റി​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന ചൈ​നീ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ഇ​തോ​ടെ യു​എ​ഇ​ക്ക് പി​ന്നാ​ലെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ ഗ​ൾ​ഫ് രാ​ജ്യ​മാ​യി ബ​ഹ്റി​ൻ.

അ​ബു​ദാ​ബി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൈ​നീ​സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി സി​നോ​ഫാം (സി​എ​ൻ​ബി​ജി), അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടിം​ഗ് ക​മ്പ​നി​യാ​യ ഗ്രൂ​പ്പ് 42 എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന കോ​വി​ഡ് വാ​ക്സിൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ടം ബ​ഹ്റി​നി​ൽ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

7700 പേ​രാ​ണ് ബ​ഹ്റി​നി​ൽ വാ​ക്സിൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. യു​എ​ഇ, ബ​ഹ്റി​ൻ, ഈ​ജി​പ്ത്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചൈ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

Previous Post Next Post