ഹേഗ്: നെതർലൻഡിലെ ഹേഗിലുള്ള സൗദി എംബസിക്ക് നേരെ വെടിവെപ്പ്. സംഭവത്തിൽ ആളപായമില്ല. ഹേഗിലെ കോന്നിംഗിനെഗ്രാച്ചിൽ സ്ഥിതിചെയ്യുന്ന എംബസി കെട്ടിടത്തിന് നേരെ ആക്രമണം നടന്നത്.
20 തവണ വെടിവെച്ചതായാണ് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് എംബസിയുടെ സുരക്ഷ ചുമതല ഡച്ച് സുരക്ഷാ സേന ഏറ്റടുത്തു.
വെടിവയ്പിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ ഭീരുത്വം എന്നാണ് സൗദി വിശേഷിപ്പിച്ചത്.