റഷ്യയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തി



ഡൽഹി : റഷ്യയുടെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ആണ് വാക്‌സിന്‍ പരീക്ഷിക്കുക. രണ്ടും മൂന്നും ഫേസുകള്‍ പരീക്ഷിക്കാനാണ് അനുമതി. 


വാക്‌സിനുകള്‍ റെഡ്ഡീസ് ലബോറട്ടറിയില്‍ എത്തിയതായി ഉന്നത്ത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പുട്‌നിക്കിന്‍റെയും ഡോ. റെഡ്ഡിസിന്റെയും ലോഗോയുള്ള പെട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
റഷ്യയുടെ കൊവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് V 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രണ്ട് ഡോസ് വാക്സിനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠിച്ചാണ് ഇത്തരം ഒരു നിഗമനം എന്നാണ് റഷ്യന്‍ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ലോകത്തെ ആദ്യ കൊവിഡ്-19 വാക്‌സിനായാണ് റഷ്യ സ്പുട്‌നിക് V അവതരിപ്പിച്ചത്. ഗമലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വികസിപ്പിച്ചെടുത്ത വാക്‌സിന്‍ നിലവില്‍ മോസ്‌കോയില്‍ അവസാനഘട്ട പരീക്ഷണത്തിലാണ്
Previous Post Next Post