വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്: ജോ ബൈഡൻ ജയത്തിന് അരികെ
വിഷിഗൺ, വിസ്കോൻസെൻ സംസ്ഥാനങ്ങളിലെ
വോട്ടെണ്ണൽ പൂർത്തിയായതോടെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ 264 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 6 ഇലക്ടറൽ വോട്ടുകളുള്ള നെവേഡയിൽ ബൈഡൻ ലീഡ് ചെയ്യുന്നു.
നെവേഡയിൽ 75% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ബൈഡൻ 49.3% നേടി മുന്നിൽ നിൽക്കുന്നു. ഇവിടെ ജയിച്ചാൽ 270 വോട്ടു നേടി ബൈഡൻ അടുത്ത യുഎസ് പ്രസിഡൻ്റാകും.
ഡോണൾഡ് ട്രംപിന് ഇതുവരെ 214 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.
വോട്ടെണ്ണൽ പുരോഗമിക്കുന്ന പെൻസിൽവാനിയ, ജോർജിയ, നോർത്ത് കാരലിന, അലാസ്ക സംസ്ഥാനങ്ങളിൽ ട്രംപിനാണ് ലീഡ്. ഈ നാലിടത്തു കൂടി ജയിച്ചാൽ ട്രംപിന് 268 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. ജയത്തിന് രണ്ട് വോട്ടുകുറവ്.