കുടുംബശ്രീ സ്വന്തം ബസാര്‍ തുടങ്ങി

 



  

 




കോട്ടയം : കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒരു കുട കിഴില്‍ കൊണ്ടുവരുക എന്ന ലക്ഷത്തോടെ കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍  കണക്കാരിയില്‍ ബസാര്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ ്ഡ്വ സെബാസ്റ്റ്യന്‍ കുളത്തിങ്കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ്   ബിനോയ് പി ചെറിയാന്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കറിയാസ് കുതിരവേലിയില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി ജയപ്രകാശ്   ആദ്യ ഉല്‍പ്പന്നം സ്വീകരിച്ചു. ഇതിലൂടെ സംരംഭകരുടെ 700 ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് പുത്തന്‍ വാതയങ്ങള്‍ തുറക്കാന്‍ കഴിയും എന്ന് കുടുംബശ്രീ കോട്ടയം  ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ അറിയിച്ചു. കുടുംബശ്രീ സംഭകരുടെ  എല്ലാവിധ  ഉല്‍പ്പന്നങ്ങളും  ഗുണമേന്മ ഉള്ള  ഭഷ്യവസ്തുക്കള്‍ മിതമായ  നിരക്കില്‍ ജങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍ പറഞ്ഞു.


أحدث أقدم