അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവുട്ടിക്കൊന്നു.

ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവുട്ടിക്കൊന്നത്.
 എഴുപത്തിയഞ്ച് വയസ്സായിരുന്നു. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ ഇവരുടെ വീടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു.
രക്ഷപ്പെടാനായി വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിയ്ക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മല്ലമ്മ മരിച്ചു.



മൃതദേഹം 1 പോസ്റ്റ്മോർട്ടത്തിനായി അഗളി സർക്കാർ  ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ കുറേ നാളുകളിലായി കാട്ടാനശല്യമുള്ള പ്രദേശമാണിത്.
أحدث أقدم