തിരുവഞ്ചൂരിന്റെ വഞ്ചനയുടെ സ്മാരകമാണ് കോട്ടയം കെഎസ്ആർറ്റിസി : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ

കോട്ടയം : അക്ഷരനഗരിയുടെ മുഖച്ഛായ മാറ്റിയെഴുതുമെന്ന പ്രഖ്യാപനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ, 2014-ല്‍ 31 കോടി മുതല്‍മുടക്കി കോട്ടയം കെഎസ്ആർറ്റിസിക്ക് ആധുനികരീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. ഇതിൽ 28 കോടി രൂപ സര്‍ക്കാര്‍ ഫണ്ടും മൂന്നു കോടി രൂപ എംഎല്‍എ ഫണ്ടുമാണ്. നിലവിലുള്ള കെട്ടിടം ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. സ്റ്റാന്‍ഡിലേക്ക് കയറാനും ഇറങ്ങാനും കഴിയാതെ ബസുകള്‍ ഗതാഗതക്കുരുക്കിലാകുന്നതും പതിവാണ്. കോവിഡ് നിയന്ത്രണങ്ങൾക്കു മുൻപ് 110 സര്‍വീസുകളാണ് ദിവസേന കോട്ടയം ഡിപ്പോയില്‍നിന്ന് നടത്തിയിരുന്നത്. കൂടാതെ വിവിധ ഡിപ്പോകളില്‍നിന്നുള്ള മുന്നൂറിലധികം ബസുകളും ഇവിടെയത്തെുന്നുണ്ട്. നിലവില്‍ ബസ് സ്‌റ്റേഷനേത് പുറമ്പോക്കേതെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. പത്തു വർഷമായി കോട്ടയത്തെ ജനത്തെ സേവിക്കുന്നു എന്നുപറയുന്ന തിരുവഞ്ചൂർ ഇതൊന്നും കാണാതെ വീണ്ടും വീണ്ടും ഉദഘാടന മാമാങ്കങ്ങൾ നടത്തി സ്വയം പരിഹാസ്യനാവുകയാണ്.

പഴയ കെട്ടിടം പൊളിച്ച് അത്യാധുനികരീതിയിൽ മൂന്ന് മൾട്ടിപ്ളക്സ് തിയേറ്റർ, ഷോപ്പിങ് സെന്റർ, വിശ്രമമുറികൾ എന്നിവയടക്കമുള്ള നവീകരണം നടത്തുമെന്ന പേരിലാണ് വർഷങ്ങളായി ടെർമിനലിന്റെ അറ്റുകുറ്റപ്പണികൾപോലും നീട്ടിയതും കോട്ടയത്തെ ജനങ്ങളെ പറഞ്ഞു പറ്റിച്ചതും. കെഎസ്ആർറ്റിസി വികസനമെന്നത് ഗണപതി കല്യാണം പോലെ നീളുമ്പോഴും ജനപ്രതിനിധികളും വിപ്ലവ പാര്‍ട്ടികളും തിരുവഞ്ചൂരിന്റെ ഈ കെടുകാര്യസ്ഥതക്കെതിരെ മൗനം പാലിക്കുകയാണ് ഒത്താശ ചെയ്യുകയാണെന്നും. തെരഞ്ഞെടുപ്പടുത്ത സമയത്തു വീണ്ടും നവീകരണ പ്രവർത്തനങ്ങളുടെ ഉദഘാടനമെന്ന ഗിമ്മിക്കിയുമായി കോട്ടയത്തെ വോട്ടർമാരെ തിരുവഞ്ചൂർ വീണ്ടും വഞ്ചിക്കുകയാണെന്നും സോബിൻലാൽ ആരോപിച്ചു.

2017 ഒക്ടോബർ 27 നു ഏഷ്യാനെറ്റിൽ വന്ന വീഡിയോ ചുവടെ കൊടുക്കുന്നു
أحدث أقدم