കൊച്ചിയിൽ ഡോക്ടറെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമം മൂന്നു പേർ പിടിയിൽ





കൊച്ചി:ഹണിട്രാപ്പില്‍ പെടുത്തി ഡോക്ടറില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം 3 പേര്‍ പിടിയില്‍. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടര്‍ന്നാണ് തൃക്കാക്കര അസി.കമ്മിഷണര്‍ ജിജിമോന്‍, ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, എസ്‌ഐമാരായ സുരേഷ്, മധു, ജോസി, എഎസ്‌ഐമാരായ അനില്‍കുമാര്‍, ബിനു, പൊലീസുകാരായ ഹരി, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്. 
ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തിയ ശേഷമായിരുന്നു അതിക്രമം.
Previous Post Next Post