തമിഴ്നാട്ടിൽ പാചകവാതക സിലണ്ടർ സ്ഫോടനത്തിൽ വീട് തകർന്നുവീണ് എട്ടു വയസുകാരനും അമ്മയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവണ്ണാമലയിലെ അരാനിയിലായിരുന്നു സംഭവം.
കാമാക്ഷി (35), മകൻ ഹേമനാഥ് (8), ചന്ദ്രമ്മാൾ (60) എന്നിവരാണ് മരിച്ചത്. കാമാക്ഷിയും മകനും വീട് തകർന്നാണ് മരിച്ചത്. അയൽവാസിയായ ചന്ദ്രമ്മാൾ പുറം മതിൽ ഇടിഞ്ഞുവീണാണ് മരിച്ചത്.