ഫുട്ബോള്‍ വിസ്മയം ഡിയേഗോ മറഡോണയുടെ വിയോഗം അപ്രതീക്ഷിതം , ഫുട്ബോൾ ലോകം ഞെട്ടലിൽ




ബ്യൂണസ് ഐറിസ്: അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത.ലോകമെമ്പാടുമുള്ള ആരാധകരുടെ നെഞ്ചിലേക്കാണ് ആ വാര്‍ത്ത ഇടിത്തീപോലെ വീണത്.

ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് നവംബര്‍ 25. കാല്‍പ്പന്തു കളി ആരാധകര്‍ നെഞ്ചിലേറ്റിയ, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോളിന് അവകാശിയായ അര്‍ജന്റീനയുടെ ഫുട്ബോള്‍ വിസ്മയം ഡിയേഗോ മറഡോണ ലോകത്തോടു വിട പറഞ്ഞിരിക്കുന്നു. ഞെട്ടലോടെയും അവിശ്വസനീയതോടെയുമാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത അംഗീകരിച്ചത്.

അടുത്തിടെ തലച്ചോറില്‍ ശസ്ത്രക്രിയക്കു വിധേയനായ മറഡോണ അതിവേഗം പൂര്‍വ്വ ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മറഡോണയെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. സമൂഹ മാധ്യങ്ങള്‍ അദ്ദേഹത്തെ വിയോഗത്തെ നടുക്കതോടെയാണ് അംഗീകരിക്കുകയും ഒപ്പം പ്രതികരിക്കുകയും ചെയ്തത്. ഗെയിമിലെ യഥാര്‍ഥ മഹാന്‍, സമാധാനമായി വിശ്രമിക്കൂയെന്നായിരുന്നു ലിവര്‍പൂള്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളുടെ യാത്രയയപ്പില്‍ ഞങ്ങളും ഫുട്ബോള്‍ ലോകത്തോടൊപ്പം ചേരുകയാണെന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്വീറ്റ്.


Previous Post Next Post