മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയെയും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
രഹ്ന, മക്കളായ ആദിത്യൻ, (12 ) അർജുൻ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കട്ടികളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിരീക്ഷണം. പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി