പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​തി​യ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നോ നി​ഷ്പ​ക്ഷ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നോ എ​തി​രാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന

പു​തി​യ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​നോ നി​ഷ്പ​ക്ഷ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നോ എ​തി​രാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടി​ല്ല. മ​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല.


സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ, പ്ര​ത്യേ​കി​ച്ച് ചി​ല വ്യ​ക്തി​ഗ​ത ചാ​ന​ലു​ക​ളു​ടെ അ​തി​രു​വി​ട്ടു ദു​രു​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തു​ട​ർ​ച്ച​യാ​യി പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ പ​രാ​തി ന​ല്കു​ന്ന​വ​രി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ വ​രെ​യു​ണ്ട്.


കു​ടും​ബ​ഭ​ദ്ര​ത​യെ പോ​ലും ത​ക​ർ​ക്കു​ന്ന​വി​ധം മ​നു​ഷ്യ​ത്വ​ര​ഹി​ത​വും നീ​ച​വു​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ ചി​ല​ർ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ഷ്ടാ​ന്ത​ങ്ങ​ൾ ഇ​വ​ർ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ദു​ര​ന്ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

അ​സ​ത്യം മു​ത​ൽ അ​ശ്ലീ​ലം വ​രെ പ്ര​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ആ​ക്ര​മി​ച്ചു ത​ക​ർ​ക്ക​ലാ​യി ഇ​തു​പ​ല​പ്പോ​ഴും മാ​റു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ, രാ​ഷ്ട്രീ​യ​വും രാ​ഷ്ട്രീ​യേ​ത​ര​വു​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ, എ​ന്നി​വ​യൊ​ക്കെ കു​ടും​ബ​ങ്ങ​ളു​ടെ സ്വ​സ്ഥ ജീ​വി​തം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​തി​കാ​ര നി​ർ​വ​ഹ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല.


സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ പ​ല​യി​ട​ത്തും ദാ​രു​ണ​മാ​യ ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത് എ​ന്ന​തു പോ​ലും ത​മ​സ്ക​രി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ വ്യ​ക്തി​ഗ​ത​മാ​യ പ​ക​രം​വീ​ട്ട​ലു​ക​ൾ അ​ല്ലാ​തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​കു​ന്നി​ല്ല. പ​ല​പ്പോ​ഴും ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​ത് പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ദു​ഷ്ട​ലാ​ക്കാ​ണ്.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം ത​ന്നെ പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന അ​ന്ത​സ്സ് എ​ന്നി​വ സം​ര​ക്ഷി​ക്കു​വാ​നും സ​ർ​ക്കാ​രി​ന് ചു​മ​ത​ല​യു​ണ്ട്. മ​റ്റൊ​രാ​ളു​ടെ മൂ​ക്കി​ൻ തു​മ്പു തു​ട​ങ്ങു​ന്നി​ട​ത്ത് ഒ​രു​വ​ന്‍റെ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കു​ന്നു എ​ന്ന പ്ര​ശ​സ്ത​മാ​യ സ​ങ്ക​ൽ​പ​മു​ണ്ട​ല്ലോ. കൈ​വീ​ശാം, എ​ന്നാ​ൽ അ​ത് അ​പ​ര​ന്‍റെ മൂ​ക്കി​ൻ തു​മ്പി​നി​പ്പു​റം വ​രെ​യാ​വാ​നേ സ്വാ​ത​ന്ത്ര്യ​മു​ള്ളൂ. എ​ന്നാ​ൽ ഇ​തു തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റ​വി​ൽ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​നോ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റ​വി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​നോ പാ​ടി​ല്ല. ഇ​രു സ്വാ​ത​ന്ത്ര്യ​ങ്ങ​ളും നി​ല​നി​ർ​ത്തി പോ​വാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ക്തി​യു​ടെ അ​ന്ത​സ്സി​നെ എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും നി​ഷേ​ധി​ക്കു​ന്ന​തി​ന് എ​തി​രാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ത​ന്നെ പു​തി​യ കാ​ല​ത്ത് ഉ​ണ്ടാ​വു​ന്ന​ത്. അ​തു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളേ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ ഉ​ള്ളൂ.

വ്യ​ക്തി​യു​ടെ അ​ന്ത​സ്സ്, മാ​ന്യ​ത എ​ന്നി​വ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. അ​തി​നാ​ക​ട്ടെ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ര​ക്ഷ​ത​ന്നെ​യു​ണ്ട്. അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണ്.

സാ​മ്പ്ര​ദാ​യി​ക മാ​ധ്യ​മ​ങ്ങ​ൾ പൊ​തു​വി​ൽ ഭ​ര​ണ​ഘ​ട​ന ക​ല്പി​ക്കു​ന്ന ഈ ​അ​തി​രു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കാ​റ്. എ​ന്നാ​ൽ, ചി​ല വ്യ​ക്തി​ഗ​ത ചാ​ന​ലു​ക​ൾ ആ ​ഭ​ര​ണ​ഘ​ട​നാ നി​ഷ്ക​ർ​ഷ​ക​ളെ പു​ച്ഛ​ത്തോ​ടെ കാ​റ്റി​ൽ​പ​റ​ത്തി എ​ന്തു​മാ​കാ​മെ​ന്ന അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ത് സാ​മൂ​ഹി​ക ക്ര​മ​ത്തെ ത​ന്നെ അ​ട്ടി​മ​റി​ക്കും, അ​തു​ണ്ടാ​യി​ക്കൂ​ടാ.

ഭ​ര​ണ​ഘ​ട​ന​യു​ടെ​യും നി​യ​മ​വ്യ​വ​സ്ഥ​യു​ടെ​യും പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന് എ​ത്ര ശ​ക്ത​മാ​യ വി​മ​ർ​ശ​നം ന​ട​ത്താ​നും ആ​ർ​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ആ ​സ്വാ​ത​ന്ത്ര്യ​ത്തെ പു​തി​യ ഭേ​ദ​ഗ​തി ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ല. ന​ല്ല അ​ർ​ത്ഥ​ത്തി​ൽ എ​ടു​ത്താ​ൽ ആ​ർ​ക്കും ഇ​തി​ൽ സ്വാ​ത​ന്ത്ര്യ​ലം​ഘ​നം കാ​ണാ​നാ​വി​ല്ല.

മ​റ്റു​ള്ള​വ​രു​ടെ ജീ​വി​തം ത​ക​ർ​ക്ക​ലാ​ണ് ത​ന്‍റെ സ്വാ​ത​ന്ത്ര്യം എ​ന്നു ക​രു​തു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ഇ​തി​ൽ സ്വാ​ത​ന്ത്ര്യ​ലം​ഘ​നം കാ​ണാ​നാ​കൂ. അ​താ​ക​ട്ടെ ലോ​ക​ത്ത് ഒ​രു പ​രി​ഷ്കൃ​ത ജ​ന​സ​മൂ​ഹം അ​നു​വ​ദി​ക്കു​ന്ന​തു​മ​ല്ല.

വ്യ​ക്തി​ത്വ​ഹ​ത്യ, അ​ന്ത​സ്സ് കെ​ടു​ത്താ​ൽ എ​ന്നി​വ ആ​ത്മ​ഹ​ത്യ​ക​ളി​ലേ​ക്കു​വ​രെ ന​യി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ത​ന്നെ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​വ​ഗ​ണി​ച്ച് എ​ന്തു​മാ​വ​ട്ടെ എ​ന്ന നി​ല​പാ​ട് എ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കി​ല്ല. വ്യ​ക്തി​യു​ടെ അ​ന്ത​സ്, സ്വ​ച്ഛ ജീ​വി​ത​ത്തി​നു​ള്ള അ​വ​കാ​ശം എ​ന്നി​വ സം​ര​ക്ഷി​ക്കാ​നു​ള്ള ഈ ​ന​ട​പ​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും​പൗ​ര സ​മൂ​ഹ​ത്തി​നും ഒ​രു​വി​ധ ആ​ശ​ങ്ക​യും ഉ​ണ്ടാ​വേ​ണ്ട​തി​ല്ല.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​രി​ര​ക്ഷി​ക്കു​ന്ന എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും വി​ധേ​യ​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണ് ഭേ​ദ​ഗ​തി​യി​ലു​ള്ള​ത്. സ്ത്രീ​ക​ൾ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​രി​ടു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഈ ​ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്നു വ​രു​ന്ന ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ തീ​ർ​ച്ച​യാ​യും പ​രി​ഗ​ണി​ക്കു​ക ത​ന്നെ ചെ​യ്യും

Previous Post Next Post