കണ്ണൂരിൽ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി.







കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ സ്കൂൾ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി. കാസർകോട് ജോലി ചെയ്യുന്ന ലിന്‍റോയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. ഇന്നലെയാണ് സംഭവം. പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച് ഒപ്പിട്ട് വാങ്ങിയ ശേഷം ഒരാൾ ഇത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം പരിശോധിച്ച് വരികയാണെന്ന് ഇരിക്കൂർ പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമാണ് ഇവരുടേത്.

Previous Post Next Post