അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിലായി




വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിലായി. മകൻ റസാഖിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. 

മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  വൈറൽ ആയതോടെ ഇയാൾ മുങ്ങുകയായിരുന്നു. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വയലിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

വനിതാ കമ്മീഷൻ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

Previous Post Next Post