ന്യുഡൽഹി : പത്രങ്ങളുടെയും ,മാസികകളുടെയും പി ഡി എഫ് കോപ്പികൾ സ്ഥാപനത്തിൻ്റെ അനുമതി ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പവൻ ദുർഗ്ഗൽ പറഞ്ഞു പി ഡി എഫിൽ മൂന്നാം കക്ഷിക്ക് മാറ്റങ്ങൾ വരുത്തി പ്രചരിപ്പിക്കാൻ സാധിക്കുന്ന വഴി അച്ചടി മാധ്യമങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും
ഇത്തരം രീതിയിൽ പ്രചരിപ്പിച്ചാൽ പ്രചരിപ്പിക്കുന്ന വ്യക്തി മാധ്യമ സ്ഥാപനത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും
നിലവിൽ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിൽ പി ഡി എഫ് പ്രചരിപ്പിക്കുന്നുണ്ട്