മനാമ: ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസർ/ബയോടെക് കോവിഡ് വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ബഹ്റൈനും. ഇതോടെ ബ്രിട്ടന് ശേഷം ഈ വാക്സിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ.
വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) വാക്സിന് അനുമതി നൽകിയത്. നവംബറിൽ സിനോഫാം വാക്സിന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ഇൗ വാക്സിൻ നൽകി വരുന്നത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ് ഫൈസർ/ബയോ എൻടെക്ക് വാക്സിന് നൽകിയ അനുമതിയെന്ന് എൻ.എച്ച്.ആർ.എ സിഇഒ ഡോ. മർയം അൽ ജാലഹ്മ പറഞ്ഞു.