അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍ സംഭവം കണ്ണൂരിൽ !


കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.


ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗുഹയിലൂടെ തൊട്ടടുത്ത കിണറ്റിലേക്ക് പതിക്കുകയായിരുന്നു. കിണറ്റില്‍ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. പോലീസും, ഫയര്‍ഫോഴ്‌സും എത്തും മുമ്പെ നാട്ടുകാര്‍ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു.സംഭവ സ്ഥലം നിരീക്ഷണത്തിലാണ്. ആലപ്പാട്ടിലെ കബീറിന്റെ ഭാര്യയാണ് അപകടത്തില്‍പെട്ടത്.
🔸
Previous Post Next Post