ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു.



ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്.

ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്ത് തീപിടുത്ത സാധ്യതയുള്ള കെട്ടിടങ്ങള്‍ ഫയര്‍ ഇന്റലിജന്‍സ് കണ്ടെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നടപടി.

ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്നത് അടക്കം നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലവില്‍ ഇന്റലിജന്‍സ് വിഭാഗം രൂപീകരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

أحدث أقدم